Posted On
date_range Updated On
date_range യു.പി: അഞ്ചാം ഘട്ടത്തില്‍ 57.36 ശതമാനം പോളിങ്
ലഖ്നോ: യു.പി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ അഞ്ചാംഘട്ടത്തില്‍ 57.36 ശതമാനം പോളിങ്. നാലു ഘട്ടങ്ങളിലുള്ള പോളിങ് ശതമാനത്തേക്കാള്‍ കുറവാണിത്. 64, 65, 61.16, 61 എന്നിങ്ങനെയായിരുന്നു ആദ്യ ഘട്ടങ്ങളിലെ ശതമാനം.
കനത്ത സുരക്ഷാസംവിധാനങ്ങള്‍ക്കു മധ്യേ 1.81 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 11 ജില്ലകളിലെ 51 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. വൈകീട്ട് അഞ്ചിനുശേഷവും വോട്ടര്‍മാരുടെ നിരയായിരുന്നുവെന്ന് യു.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടി.വി. വെങ്കിടേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.